പാകിസ്ഥാൻ ഭീകരൻ ഡൽഹിയിൽ പിടിയിൽ; എൻ ഐ എയുടെ രാജ്യവ്യാപക പരിശോധന

0
27

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പാകിസ്ഥാൻ ഭീകരനെ പിടികൂടി. വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളുപയോഗിച്ചാണ് ഇയാൾ രാജ്യത്ത് കടന്ന് കൂടിയത്. എ കെ 47, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപക പരിശോധനയാണ് എൻ ഐ എ നടത്തി വരുന്നത്. കേരളത്തിലടക്കം വിവിധയിടങ്ങളിൽ റെയ്‌ഡ്‌ നടത്തുന്നു. കശ്മീർ, ദില്ലി, യുപി, മംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമെ പരിശോധന നടക്കുന്നത്. കാശ്മീരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഭീകര ആക്രമങ്ങൾ വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ചിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളിയടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. കൊല്ലം സ്വദേശിയായ എച്ച്. വൈശാഖാണ് വീരമൃത്യു വരിച്ചത്.