പാകിസ്ഥാൻ ഇലക്ഷൻ കമീഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം അവിടുത്തെ ഏറ്റവും സമ്പന്നമായ പാർട്ടി തെഹ്‌രീഖ് ഇ ഇൻസാഫാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അവരുടെ അനിഷേധ്യ നേതാവ്. 375 ദശലക്ഷം രൂപയാണ് നീക്കിയിരുപ്പ്.
നവാസ് ഷെരീഫിന്റെ ദ പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) രണ്ടാമതുണ്ട്. 253 ദശലക്ഷം ആണ് അവരുടെ സമ്പാദ്യം. 167 ദശലക്ഷവുമായ് പാകിസ്ഥാൻ പീപ്പിൾ പാർട്ടിയും 106 ദാശലക്ഷവുമായി ജമാഅത്തെ ഇസ്‌ലാമിയും പട്ടികയിലുണ്ട്.
കഴിഞ്ഞ ഒറ്റക്കൊല്ലം കൊണ്ട് ഇമ്റാൻ ഖാന്റെ പാർട്ടിക്ക് 220 ദശലക്ഷത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. പക്ഷെ ഇതിൽ അന്തിക്കാൻ ഒന്നുമില്ലെന്നും പ്രവാസികളായ പാക്കിസ്ഥാനികളുടെ അകമഴിഞ്ഞ സംഭാവനകളാണ് ഇതിന്റെ പിന്നിലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിൽ അന്യായമൊന്നുമില്ലെന്ന് അദ്ദേഹം സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. 2014 ൽ അവർക്കെതിരെ ഒരു വിദേശഫണ്ടിംഗ് കേസ് ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് മാത്രം.