പൽപക് അമ്പിളി ദിലി അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
24

കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലിയുടെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസ്സോസിയഷൻ ഓഫ് കുവൈറ്റ് (പൽപക്) അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച (5th Jan 2024) വൈകീട്ട് 4 മണിക്ക് മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൽപക് ഉപദേശക സമിതി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.
പൽപക്കിന്റെ സജീവഅംഗവും വനിതാവേദി ഫാഹേൽ ഏരിയ മുൻ കൺവീനറും രക്ഷാധികാരി ശ്രീ. ദിലിയുടെ സഹധർമ്മിണിയുമായ അമ്പിളി ദിലി സംഘടനക്ക് വേണ്ടി നൽകിയ മഹത്തായ സംഭാവനകൾ ഗദ്ഗദ കണ്ഠത്തോടെ പങ്കെടുത്തവർ ഓർത്തെടുത്തു. പ്രവാസലോകത്ത് എന്നെന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല സ്മരണകൾ നൽകിയ അമ്പിളി ദിലിയുടെ നിര്യാണം നടുക്കുന്ന ഒരധ്യായം ആയി എന്നെന്നും നിലനിൽക്കുമെന്ന് പൽപക് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പ്രസിഡന്റ് പി.എൻ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതവും ട്രെഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു. അമ്പിളി ദിലിയുടെ ഫോട്ടോയിൽ പുഷ്‌പാർച്ചന നടത്തി വൈകിട്ട് 6 മണിയോടെ യോഗം പര്യവസാനിച്ചു