പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജനുവരി 26 ന് രാവിലെ 10 മണിമുതൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.
ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കുമാരിന്മാരായ പാർവതി വിശ്വനാഥും ക്ഷേത്ര രമേശും പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു. മാസ്റ്റർ അർജ്ജുൻ ഉദയ് നമ്പ്യാർ സ്വാഗതം പറഞ്ഞു. കുമാരി ആൻ മറിയം ജിജു അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി മേധലക്ഷ്മി മുരളീ റിപബ്ലിക് ദിന സന്ദേശം നൽകി. പൽപക് പ്രസിഡന്റ പ്രേംരാജ്, ജനറൽ സെക്രട്ടറി ജിജു മാത്യു, രക്ഷാധികാരി പി.എൻ. കുമാർ , ബാലസമിതി ജനറൽ കൺവീനർ വിമലാ വിനോദ്, വനിതാവേദി ജനറൽ കൺവീനർ സിന്ധു സുനിൽ, കുമാരി അഷിക അനിൽകുമാർ , കുമാരി ജാനകി ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് കുമാരി ചന്ദന സതീഷ് നന്ദി പറഞ്ഞു.
തുടർന്ന് പൽപക് ഫേസ്ബുക്ക് പേജിൽ സംപ്രക്ഷണം ചെയ്ത കുട്ടികൾ അവതരിപ്പിച്ച വിവിധ കാലാപരിപാടികൾ ആയിരങ്ങൾ വീക്ഷിക്കുകയുണ്ടായി.