പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
36

 

 

 

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ജനുവരി എട്ടിന് പൽപക് പ്രസിഡന്റ പി.എൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വെർച്യുൽ ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ച് 2021 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗത്തിൽ ജോയിൻ്റ് സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ പ്രേംരാജ് വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് മനോജ് പരിയാനി, അരവിന്ദാക്ഷൻ, അനൂപ് മാങ്ങാട് എന്നിവർ അടങ്ങിയ തിരഞ്ഞെടുപ്പ് സമതിയുടെ നേത്യത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രേംരാജിനെ പുതിയ പ്രസിഡണ്ട് ആയും, ജിജു മാത്യുവിനെ ജനറൽ സെക്രട്ടറിയായും, സക്കീർ ഹുസൈനെ വൈസ് പ്രസിഡന്റയായും, ശ്രീഹരിയെ ട്രഷറർ യായും, ശിവദാസ് വാഴയിലിനെ ജോയിൻ്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.

ഇതിനു പുറമേ 2021 വർഷത്തെ രക്ഷാധികാരിയായി പി.എൻ കുമാർ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി സുരേഷ് കുമാർ, കലാവിഭാഗം സെക്രട്ടറിയായി സുഷമ ശബരി,
കായിക വിഭാഗം സെക്രട്ടറിയായി ഇക്ബാൽ, മീഡിയ സെക്രട്ടറിയായി ജയൻ നമ്പ്യാർ, ഫഹാഹീൽ ഏരിയ പ്രസിഡന്റയായി ഹരിദാസ് മങ്കര, അബ്ബാസിയ ഏരിയ പ്രസിഡന്റയായി വേണുകുമാർ, സാൽമിയ ഏരിയ പ്രസിഡന്റയായി ടി മോഹനൻ, ഫർവാനിയ ഏരിയ പ്രസിഡന്റയായി രതീഷ്‌കുമാർ, ഫഹാഹീൽ ഏരിയ സെക്രട്ടറിയായി സി. പി.ബിജു, അബ്ബാസിയ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഹനീഫ, സൽമിയ ഏരിയ സെക്രട്ടറിയായി ബിന്ദു വരദ, ഫർവാനിയ ഏരിയ സെക്രട്ടറിയായി സുനിൽസുന്ദരൻ, വനിതാവേദി ജനറൽ കൺവീനർ ആയി സിന്ധു സുനിൽ, ബാല സമിതി ജനറൽ കൺവീനർ ആയി വിമല വിനോദ് എന്നിവരെയും തെരഞ്ഞെടുക്കുകയുണ്ടായി.

പുതിയ ജനറൽ സെക്രട്ടറി ജിജു മാത്യു യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി.