വിമലാ വിനോദിന് പൽപക് യാത്രയയപ്പ് നൽകി

0
24
പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റ ബാലസമിതി ജനറർ കൺവീനർ ശ്രീമതി വിമലാ വിനോദിന് പൽപക് യാത്രയയപ്പ് നൽകി. മംഗഫ് ഡിലൈറ്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കു  വേണ്ടി മലയാളം ഭാഷാ പഠനം ഒരുക്കി കൊടുക്കുന്നതിനും മറ്റു വിഞ്ജാന വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകിയുള്ള വിമലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രകീർത്തിച്ചു.
പൽപക് പ്രസിഡന്റ് സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൽപക് രക്ഷധികാരി പി.എൻ. കുമാർ , ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ട്രഷറർ പ്രേംരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യോഗത്തിൽ വെച്ച് പൽപകിന്റെ ഉപഹാരവും കൈമാറി.
കുമാരി ആൻ മറിയം ജിജു സ്വാഗതവും ശിവദാസ് വാഴയിൽ  നന്ദിയും പറഞ്ഞു. മറുപടി പ്രസംഗത്തിൽ വിമലാ വിനോദ് തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുകയും തുടർന്നും പൽപകിന്റെ നേതൃത്വത്തിൽ നാട്ടിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.