പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) “പാലക്കാടൻ മേള 2023″ ഓണാഘോഷം അതിവിപുലമായി സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9:30നു ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി എഴുന്നെള്ളത്തുമായി പരിപാടികൾ ആരംഭിച്ചു. തുടർന്ന് പൽപക് പ്രസിഡന്റെ പി.എൻ കുമാർ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ബഹറിൻ എക്സ്ചേഞ്ച് മാനേജർ രാംദാസ് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പാലക്കാടൻമേളയുടെ കൺവീനർ സുരേഷ് മാധവൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പൽപക് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബര് 15ന് നടത്തുന്ന മെഗാ ഇവന്റ് ” പൽപ്പഗം 15ന്റെ” ആദ്യ കൂപ്പൺ വിതരണം സുനിൽ മേനോന് നൽകി ഇവന്റ് കൺവീനർ പ്രേം രാജ് നിർവഹിച്ചു.
രക്ഷാധികാരി വി. ദിലി, ഉപദേശക സമിതി അംഗം വേണു കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജോയിന്‍റ് സെക്രട്ടറി സി.പി ബിജു, സാമൂഹിക വിഭാഗം സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, ഓഡിറ്റർ രാജേഷ്, സ്പോർട്സ് സെക്രട്ടറി ശശികുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ജിജുമാത്യൂ അനുശോചനം അറിയിച്ച ചടങ്ങിൽ ട്രഷറർ പ്രേംരാജ് നന്ദി പറഞ്ഞു.
തുടർന്ന് പൽപക് ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ഏരിയയിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പൽപക്കിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വനിതാ വേദി അവതരിപ്പിച്ച തിരുവാതിരയും, ഒപ്പനയും, ബാലസമിതി കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്‌ക്കാരവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
പൽപക്കിന്റ്റെ 15ആം വാർഷികത്തോടനുബന്ധിച്ച് ആയിരത്തോളം അംഗങ്ങൾക്ക് സൗജന്യമായി വിഭവ സമൃദ്ധമായ സദ്യയും തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ശ്യാം പ്രസാദും കുവൈറ്റിലെ വാനം പാടി എന്നറിയപ്പെടുന്ന പാർവ്വതി ദീപക്കും ചേർന്നവതരിപ്പിച്ച സംഗീത സദസ്സും കാണികൾ സഹർഷം സ്വാഗതം ചെയ്തു.
—