പൽപക്‌ കുവൈറ്റ്‌ പ്രവാസി സംഗമം സംഘടിപ്പിച്ചു

കുവൈറ്റിലെ പാലക്കാടുകാരുടെ സംഘടനയായ പാലക്കാട്‌ പ്രവാസി അസ്സോസിയേഷൻ ഓഫ്‌ കുവെയ്റ്റ്‌ (പൽപക്‌) പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്‌ തിരിച്ചെത്തിയ പ്രവാസികൾക്കായി പ്രവാസി സംഗമം സംഘടിപ്പിച്ചു. പാലക്കാട്‌ ഗസാല ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന യോഗത്തിനു പൽപക്‌ പ്രസിഡണ്ട്‌ സുരേഷ്‌ പുളിക്കൽ, രക്ഷാധികാരി പി. എൻ. കുമാർ എന്നിവർ നേതൃത്വം നൽകി. യോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെകുറിച്ചും പ്രവാസി പുനരധിവാസപദ്ധതികളെകുറിച്ചും സാധ്യതകളെകുറിച്ചും യോഗം വിശദമായി ചർച്ചചെയ്തു.

തുടർനടപടികൾ കൈക്കൊള്ളുന്നതിനായി ഗോപകുമാർ കോർഡിനേറ്റർ ആയി 11 പേരടങ്ങുന്ന അഡ്‌ഹോക്ക്‌ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. മോഹനൻ യോഗത്തിൽ പങ്കെടുത്തവർക്ക്‌ നന്ദി രേഖപ്പെടുത്തി.