വർക്ക് പെർമിറ്റ് ഡാറ്റ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ തൊഴിലുടമകളെ അനുവദിച്ച് PAM

0
26

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) നൽകുന്ന ഒരു പുതിയ ഇലക്ട്രോണിക് സേവനം ആക്സസ് ചെയ്യാൻ തൊഴിലുടമകൾക്ക് ഇപ്പോൾ അസഹൽ ആപ്പ് ഉപയോഗിക്കാം. വർക്ക് പെർമിറ്റിലെ ഡാറ്റയിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനം തൊഴിലുടമയെ അനുവദിക്കുമെന്ന് പിഎഎമ്മിന്റെ  ഔദ്യോഗിക വക്താവ് അസീൽ അൽ മസിയാദ് വിശദീകരിച്ചു.

പുതിയ സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ഡാറ്റയിൽ മാറ്റം വരുത്താനോ തിരുത്താനോ സാധിക്കും.  ജീവനക്കാരുടെ പേര്, ബിരുദം ( സർട്ടിഫിക്കറ്റ് ), പാസ്‌പോർട്ട് നമ്പർ, മറ്റ് ഡാറ്റ എന്നിവ മാറ്റാനാകും. പുതുക്കിയ അപേക്ഷ അംഗീകരിച്ചാൽ, ആഭ്യന്തര മന്ത്രാലയവുമായുള്ള ഇ-ലിങ്ക് വഴി തൊഴിലാളിയുടെ വിസയിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കുമെന്നും അവർ പറഞ്ഞു.