സ്പോൺസറുടെ അനുവാദം ഇല്ലാതെ, സർക്കാർ കരാർ തൊഴിലാളികൾക്ക് തൊഴിലിടം മാറാം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) . വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണം ആണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത് ഇന്ന് ആൽ ഖബാസ് ഡെയിലി റിപ്പോർട്ട് ചെയ്തു . സർക്കാർ വകുപ്പുകളിലെ കരാർ തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതി കൂടാതെ തന്നെ കരാർ കാലാവധിക്കു ശേഷം സമാനമായ മേഖലയിൽ തൊഴിൽ മാറ്റം നടത്തുന്നതിന് അനുമതി നൽകുന്ന ഉത്തരവ്  ഉടനെ പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ലേബർ‌ മാർ‌ക്കറ്റിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർശന നിയന്ത്രണങ്ങൾ പാം നടപ്പാക്കാൻ ഒരുങ്ങുന്നത്, , വ്യാജ കമ്പനികൾ‌ വഴി വിസകൾ‌ വിൽ‌ക്കുന്നതും റെസിഡൻ‌സി വിസ വ്യാപാരം തടയുക എന്നതും അതും ലക്ഷ്യത്തിൽ ഉണ്ട്.