ഒളിച്ചോടിയ ഗാർഹിക തൊഴിലാളികൾക്കെതിരെ സ്പോൺസർമാർ കൈക്കൊള്ളേണ്ട 4 നടപടിക്രമങ്ങൾ

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ സ്പോൺസർമാരുടെ വീട്ടിൽനിന്നും ആരുമറിയാതെ ഒളിച്ചോടി പോയാൽ കൈക്കൊള്ളേണ്ട നടപടികൾ വിശദീകരിച്ച് മാനവവിഭവശേഷി മന്ത്രാലയം.

നാല് നടപടിക്രമങ്ങളാണ് ആണ് സ്പോൺസർമാർ കൈക്കൊള്ളേണ്ടത് .

– ആഭ്യന്തരമന്ത്രാലയത്തിലെ ഏതെങ്കിലും സർവീസ് സെൻററിൽ ഗാർഹിക തൊഴിലാളി കാണ്മാനില്ല എന്ന് റിപ്പോർട്ട് നൽകണം

– ഗാർഹിക തൊഴിലാളി നിയമനവും നിയന്ത്രണവും നടത്തുന്ന പാം അംഗീകൃത ഡിപ്പാർട്ട്മെൻറിൽ ചെന്ന് പരാതി രജിസ്റ്റർ ചെയ്യുക. കാണാതായ തൊഴിലാളിയെ കണ്ടുകിട്ടിയാൽ അവരുടെ ആരുടെ ടിക്കറ്റ് ചിലവ് തങ്ങൾ വഹിക്കില്ല എന്ന് നിർബന്ധം പിടിക്കുക, കൂടാതെ കരാർ പൂർത്തിയാകുന്നതിനു മുൻപ് മുമ്പ് തൊഴിലാളികൾ വിട്ടു പോയതിനാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം.

– ഗാർഹിക തൊഴിലാളിയെ നിയമിച്ച ആറുമാസം പൂർത്തിയാക്കുന്നതിനു മുൻപാണ് അവരെ കാണാതാവുന്നത് എങ്കിൽ എങ്കിൽ നിയമന സമയത്ത് നൽകി മുഴുവൻ തുകയും നഷ്ടപരിഹാരമായി തിരിച്ചു ലഭിക്കും. ഇത്തരം കേസുകളിൽ ഗാർഹിക തൊഴിലാളിയെ സ്വദേശത്തേക്ക് മടക്കി അയക്കുന്നതിനുള്ള യാത്ര ചെലവുകളും ഡിപ്പാർട്ട്മെൻറ് വഹിക്കും

– പരാതി നൽകി ഒരു നിശ്ചിതസമയത്തിനു ശേഷം പരാതി ജുഡീഷ്യറിയിലേക്ക് കൈമാറും, സ്പോൺസർക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിക്കുക, ഈ ഗാർഹിക തൊഴിലാളികളുടെ മടക്ക് ത്തിനുള്ള യാത്രാ ചെലവുകൾ ആഭ്യന്തര മന്ത്രാലയം വഹിക്കും. വീട്ടുജോലിക്കാർ കരാർ പൂർത്തീകരിക്കാത്തതിനുള്ള നഷ്ടപരിഹാരവും മന്ത്രാലയം നൽകും.