കുവൈത്ത്സിറ്റി: മയക്കുമരുന്നിനെതിരായുള്ള വെയാക് ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി, മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ വിവരാ അറിയിക്കാൻ ആഭ്യന്തര മന്ത്രാലയം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു, അതുവഴി അവരെ ക്രിമിനൽ നടപടികൾ ഇല്ലാതെ ചികിത്സിക്കാനും പരിപാലിക്കാനും പുനരധിവസിപ്പിക്കാനും കഴിയുന്നതിനു മാണിത് എന്നും അധികൃതർ വ്യക്തമാക്കി .
മയക്കുമരുന്ന്നെതിരായ പോരാട്ടത്തിൽ സുരക്ഷാ ഏജൻസികൾ ശക്തമായി ഇടപെടുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് പൊതു സ്ഥാപനങ്ങളുമായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും സഹകരിച്ചാണ് ബോധവൽക്കരണ കാമ്പെയ്‌ൻ നടത്തുന്നത്.മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും ഇതിൽ കുടുംബത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് ഊന്നിപ്പറയുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.