മാതാപിതാക്കളുടെ റസിഡൻസി മക്കളുടെ സ്പോൺസർഷിപ്പിേലേക്ക് മാറ്റുന്നതിന്   മാനുഷിക പരിഗണന നൽകും  

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ  പ്രവാസികളായ മാതാപിതാക്കളുടെ റസിഡൻസി മക്കളുടെ സ്പോൺസർഷിപ്പിേലേക്ക് മാറ്റുന്നതിന്   മാനുഷിക പരിഗണന നൽകുമെന്ന്  റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് വ്യക്തമാക്കി. നിരവധി വിഷയങ്ങൾ പരിഗണിച്ചുകൊണ്ട് ആയിരിക്കും ഓരോ കേസുകളിലും തീരുമാനമെടുക്കുക  .

തൊഴിൽ, വർക്ക് പെർമിറ്റിലെ ശമ്പളം,  രക്ഷകർത്താക്കളിൽ ഒരാളുടെ മരണം,  മാതൃരാജ്യത്ത് തൊഴിലെടുത്ത് ഉപജീവനം നൽകുന്ന ആളിന്റെ  അഭാവം തുടങ്ങിയ മാനുഷിക കേസുകൾക്ക് മുൻഗണന നൽകും.  മക്കളുംുടെ സ്പോൺസർഷിപ്പിലേക്ക് മാതാപിതാക്കളുടെ  റെസിഡൻസി മാറ്റുന്നതിന്   പരിമിതികൾ ഏറെ  ഉണ്ടെന്നും . അതേസമയം   അപേക്ഷകരുടെ ദേശീയത പരിഗണിക്കാതെ, രാജ്യത്ത് സാധുവായ റെസിഡൻസി ഉള്ള എല്ലാ താമസക്കാരെയും തുല്യമായി പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയുടെയോ അണ്ടർസെക്രട്ടറിയുടെയോ അംഗീകാരമില്ലാതെ  ബംഗ്ലാദേശ്, അഫ്ഗാൻ, ഇറാഖി, ഇറാൻ, സിറിയ, യെമൻ എന്നീ ആറ് രാജ്യങ്ങളിൽനിന്നുള്ള വർക്ക്   രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി യിട്ടുണ്ടെന്ന് .  എന്നാൽ സാധുവായ റെസിഡൻസി വിസകളുള്ള ഇവര യുും മറ്റ് പ്രവാസികളെ പോലെ  കണ്ട്  അവരുടെ അപേക്ഷകളും പരിഗണിക്കുെമെന്നും  ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി .