പാർലമെന്റ് പിരിച്ചുവിടൽ; ഒരാഴ്ചയിലേറെ നീണ്ടു നിന്ന കുത്തിയിരിപ്പ് സമരം എം പിമാർ അവസാനിപ്പിച്ചു

0
10

കുവൈത്ത് സിറ്റി:  പാർലമെന്റ് പിരിച്ചുവിടാനുള്ള കുവൈത്ത് കിരീടാവകാശിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതായി  പാർലമെൻറ് അംഗങ്ങൾ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളുമായുള്ള രാഷ്ട്രീയ സംഘർഷത്തിനിടയിൽ മുൻ സർക്കാരിന്റെ രാജിയുടെ പശ്ചാത്തലത്തിൽ 20 എംപിമാർ ജൂൺ 14 മുതലാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കുവൈത്ത് കിരീടാവകാശി മെഷാൽ അൽ അഹമ്മദ്  പാർലമെന്റ് പിരിച്ചുവിടുന്നതായി തൻ്റെ പ്രസംഗത്തിൽ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പിന്  ആഹ്വാനം ചെയ്യുകയും ചെയ്തത്.

ഈ പ്രസംഗത്തിൻ്റെ ഉള്ളടക്കം  ശോഭനമായ രാഷ്ട്രീയ ഭാവിയുടെ സവിശേഷതകൾ എഴുത്തു കാണിച്ചതായും വരും നാളുകളിൽ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ തമ്മിലുള്ള ബന്ധം സന്തുലിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായും  പാർലമെൻറ് അംഗങ്ങൾ വ്യക്തമാക്കി