റമദാൻ അവസാനം വരെ കുവൈത്തിൽ കർഫ്യൂ തുടരും

0
14

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ റമദാൻ അവസാനം വരെ തുടരും. ​. തിങ്കളാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത് . രാത്രി ഏഴു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ്​ കർഫ്യൂ.  നേരത്തെ നിശ്ചയിച്ച പ്രകാരം രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാനും അനുമതിയുണ്ട്.  ഭക്ഷണ ശാലകളിൽ നിന്നും ​ രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെ അനുവദിച്ചിരിക്കുന്ന ഹോം ഡെലിവറിയും തുടരും ​. ഏപ്രിൽ 22 വരെയായിരുന്നു നേരത്തെ  കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്.