ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങിയ ശേഷമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കൂ

0
30

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കില്ല എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സർക്കുലറിൽ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചതിനു ശേഷം മാത്രം കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാം എന്നാണ് സർക്കുലറിൽ നിർദേശിക്കുന്നത്.
ഇന്ത്യയിൽ വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഡിജിസിഎ നടപടിയൊന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനപ്രകാരം സാധുവായ റെസിഡൻസിയുള്ള താമസക്കാർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. ഇവർ കുവൈത്ത് അംഗീകരിച്ച കൊറോണ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കുകയും വേണം. ലഭ്യമായ കണക്കനുസരിച്ച് 400,000 ലധികം താമസക്കാർ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്