സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു; എംബസിയുടെ BLS കേന്ദ്രങ്ങൾ പാസ്‌പോർട്ട് സേവനം പുനരാരംഭിച്ചു

0
25

കുവൈത്ത് സിറ്റി:  സാങ്കേതിക തകരാറുകൾ ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലിൽ പാസ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചു. കുവൈറ്റിലെ മൂന്ന് ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുരോഗമിക്കും . ഇടയ്ക്കുവെച്ച് പ്രവർത്തനം നിലച്ചത്മൂലം വൻതോതിൽ അപേക്ഷകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രങ്ങൾ.

തിരക്ക് ലഘൂകരിക്കുന്നതിനായി BLS കേന്ദ്രങ്ങൾ മെയ് 13 ന് അധിക സമയം പ്രവർത്തിക്കും. രാവിലെ 8 മണിമുതൽ രാത്രി 8 മണി വരെ പാസ്‌പോർട്ട്, പിസിസി, ഇസി സേവനങ്ങളും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ വിസ, അറ്റസ്റ്റേഷൻ സേവനങ്ങളും ലഭിക്കും. വൈകിട്ട് 7.30 വരെയാണ് ടോക്കണുകൾ ലഭ്യമാകുക