ആശുപത്രികളിലെ ICU വിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി, 90 ശതമാനം രോഗികളും പ്രായമായവർ, ആരോഗ്യനില ഗുരുതരം

0
15

കുവൈത്ത് സിറ്റി : കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായി വർദ്ധന, കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ
പ്രതിദിനം 30 ഓളം രോഗികളെ അഡ്മിറ്റ് ചെയ്യാൻ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഒരു മാസം മുമ്പ് വരെ 10 മുതൽ 15 വരെ രോഗികളെ വരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്

ഇത് തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് ജാബർ അൽ അഹ്മദ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നാദർ അൽ അവാദി പ്രസ്താവനയിൽ അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി രണ്ട് തീവ്രപരിചരണ വാർഡുകൾ തുറന്നു. തീവ്രപരിചരണ വാർഡിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികളിൽ 90 ശതമാനവും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണ്, അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.