പി സി ആർ, ഇമ്മ്യൂണോളജി പരിശോധന നടത്തിയവർക്കേ ഇനി ചൈനയിൽ പ്രവേശനമുള്ളൂ

0
12

കുവൈത്ത് സിറ്റി: ചൈന ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കുവൈത്തിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിക്കുന്നതിനായി പുതിയ സുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി DGCA അറിയിച്ചു. ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഓരോ യാത്രികനും പി സി ആർ പരിശോധനയ്ക്ക് ഒപ്പം, ഇമ്മ്യൂണോളജി പരിശോധനയ്ക്കും വിധേയരാകണം എന്ന് ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. കുവൈത്തിൽ നിന്നുള്ള യാത്രികർ പൗരന്മാരോ പ്രവാസികളോ ആയാലും സുരക്ഷാ പരിശോധന നിർബന്ധമാണ്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുൻപാണ് പിസിആർ പരിശോധന നടത്തേണ്ടത്. യാത്രികനായ വ്യക്തിക്ക് മുൻപ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്നും ഇതിൽ നിന്നും ഇയാൾ പൂർണസുഖം പ്രാപിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി നടത്തുന്ന രോഗപ്രതിരോധ പരിശോധനയാണ് ഇമ്മ്യൂണോളജി പരിശോധന. നേരത്തെ കോവിഡ് ബാധിതനായിരുന്ന വ്യക്തിക്ക് ഈ ടെസ്റ്റിൽ അനുകൂല റിസൾട്ട് ലഭിച്ചെങ്കിൽ മാത്രമേ മേൽപറഞ്ഞ രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അതോടൊപ്പം കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തതിനുള്ള രേഖകളും ഇവർ തെളിവായി കയ്യിൽ കരുതണം എന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി സി ആർ പരിശോധന നടത്തുന്നതിനായി 5 പ്രത്യേക കേന്ദ്രങ്ങളും ഇമ്മ്യൂണോളജി പരിശോധന നടത്തുന്ന ഒരു കേന്ദ്രവും നിശ്ചയിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു