കോവിഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിലേക്ക് വരുന്നതിനു മുൻപുള്ള പിസിആർ പരിശോധന ഒഴിവാക്കി

0
36

രാജ്യത്ത് കോവിഡ്-19 അണുബാധ നിരക്ക് കുത്തനെ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു നൽകി ഖത്തർ.  പൗരന്മാരും വിദേശികളും ഉൾപ്പെടെ ഖത്തറിലേക്ക് വരുന്നവരെ പ്രീ-അറൈവൽ പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കി.  ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ ഇത്  പ്രാബല്യത്തിൽ വരുമെന്ന് ഖത്തറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും ഖത്തറിന്റെ റെഡ് ലിസ്റ്റിലുള്ള ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരുമായ പൗരന്മാരും പ്രവാസികളും പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.