യാത്രക്കാരുടെ പിസിആർ പരിശോധന ചെലവിൽ നിന്ന് വിമാന കമ്പനികളെ താത്ക്കാലികമായി ഒഴിവാക്കി

0
14

കുവൈത്ത് സിറ്റി: കുവൈത്ത് എയർപോർട്ടിൽ വന്നെത്തുന്ന യാത്രക്കാരുടെ പിസിആർ പരിശോധന ചെലവ് വിമാന കമ്പനികളിൽ നിന്ന് ഈടാക്കുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ വിമാനകമ്പനികൾക്കും നോട്ടീസ് അയച്ചതായും അധികൃതർ പറഞ്ഞു. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വരുന്ന ജനുവരി 17 മുതൽ വിമാനത്താവളത്തിൽ എത്തുമ്പോൾ നടത്തുന്ന പിസിആർ പരിശോധനയുടെയും ക്വാറൻ്റെൻ കാലയളവിനുശേഷം നടത്തുന്ന പരിശോധനയുടെയും ചെലവ് വിമാന കമ്പനികളിൽ നിന്ന് ഈടാക്കണമെന്നാണ് മന്ത്രിസഭ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക , നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം ആയിരിക്കും പുതിയ ഉത്തരവ് നടപ്പാക്കുക.