വാക്സിനേഷന് മുൻപായി കൊറോണ പരിശോധന വേണ്ട; ആദ്യ ഡോസ് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ 2-)o ഡോസ് എടുക്കാൻ 3 മാസം കഴിയണം

0
12

കുവൈത്ത് സിറ്റി: വാക്സിനേഷന് മുൻപായി കൊറോണ പരിശോധന നടത്തേണ്ട ആവശ്യമില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ മുൻപായി പരിശോധന നടത്തുന്നത്, പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകളെ തളർത്തുമെന്നും പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികളെ മന്ദഗതിയിലാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

ഏതെങ്കിലും വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം, രണ്ടാമത്തെ ഡോസ് എടുക്കാൻ 3 മാസം കാത്തിരിക്കണമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന് പുറത്ത് നിന്ന് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച പൗരന് നാട്ടിൽ മടങ്ങിയെത്തുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കാമെന്നും അധികൃതർ വ്യക്തമാക്കി.

വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവർ ഇത് അപ്രത്യക്ഷമാകുന്നതുവരെ വാക്സിനേഷൻ മാറ്റിവയ്ക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.