ധർമ്മടത്തെ സ്ഥാനാർത്ഥിയായി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

0
31

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ്  പത്രിക സമർപ്പിപിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം കളക്ടറേറ്റിലെത്തിിയത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പ്രകടനവും ആള്‍ക്കൂട്ടവുമില്ലാതെയാണ് നേതാക്കൾ  പത്രിക സമർപ്പിക്കാൻ എത്തിയത്.