ക്യാപ്റ്റൻ പിണറായിയുടെ പുതിയ ടീമിൽ ആരൊക്കെ?

0
30

ചരിത്രം കുറിച്ചുവരുന്ന രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും . പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമെന്നാണ് സൂചന. അതേസമയം  കെ കെ ശൈലജ എസി മൊയ്തീൻ എന്നിവർ പുതിയ മന്ത്രിസഭയിലും തുടരും. ടി എം തോമസ് ഐസക്ക് പകരം ധനമന്ത്രി ആരാകും എന്നതാണ് എല്ലാവരും സുസൂക്ഷ്മം നിരീക്ഷിക്കുന്നത്. പി രാജീവ്,  കെ എൻ ബാലഗോപാൽ എന്നിവരുടെ പേരുകളാണ് ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. അതേസമയം  കെ രാധാകൃഷ്ണനും എം പ ഗോവിന്ദനും പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. കടകംപള്ളി സുരേന്ദ്രനെ സ്പീക്കറാക്കിയേക്കും എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആറന്മുള എംഎൽഎ വീണ ജോർജിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചേക്കും എന്നും സൂചനകളുണ്ട്.

വി എൻ വാസവന് എക്സൈസ് വകുപ്പ് ലഭിച്ചേക്കും. എം വി ഗോവിന്ദനെ വ്യവസായ മന്ത്രിയായും കെ രാധാകൃഷ്ണനെ നിയമ വകുപ്പ് മന്ത്രിയായും പി പി ചിത്തരഞ്ജനെ ഫിഷറീസ് മന്ത്രിയായും എ സി മൊയ്തീനെ വൈദ്യുതി മന്ത്രിയായും വി ശിവന്‍കുട്ടിയെ ദേവസ്വം, സ്പോര്‍ട്സ് മന്ത്രിയായും പരിഗണിക്കുന്നു. നേരത്തെെ മന്ത്രിമാരായിരുന്ന ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.

എല്‍ജെഡി, കേരള കോൺഗ്രസ് ബി എന്നിവർക്ക് മന്ത്രി സ്ഥാനം പരിഗണനയിലുണ്ട്. കേരള കോൺഗ്രസ് ബി നേതാവ് പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാർ ഗതാഗതമന്ത്രി ആയേക്കും എന്നും വാർത്തകളുണ്ട്. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകിയേക്കും. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.