പുരുഷാധിപത്യ മനോഭാവത്തോടെ മതത്തെ നിർവ്വചിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണം:സത്താർ കുന്നിൽ.

കുട്ടി ആണായാലും പെണ്ണായാലും ഒരേ പരിഗണനയെന്ന അവകാശമാണ് അവർക്ക് ലഭിക്കേണ്ടത്. അവരുടെ നേട്ടങ്ങള് അംഗീകരിക്കപ്പെടണം എന്നാലേ, ആത്മവിശ്വാസത്തിന്റെ ചിറകിലേറി ജീവിതക്കയങ്ങള് താണ്ടാന് അവർക്ക് സാധിക്കുകയുള്ളൂ. വേദികളില് നിന്ന് മാറ്റി നിർത്തപ്പെടേണ്ടവരല്ല നമ്മുടെ കുട്ടികള്.
മുന്കാലങ്ങളെ അപേക്ഷിച്ച് ചടുലമായ വിദ്യാഭ്യാസ മുന്നേറ്റമാണ് സമുദായത്തില് പെണ്കുട്ടികള് നടത്തുന്നത്. വ്യത്യസ്ത സംഘടനകള് ഇതില് വഹിച്ച പങ്ക് വളരെ വലുതാണ്. സ്വാഭിമാനത്തോടെ സ്വന്തം കാലില് ഉറച്ച് നില്ക്കാന് കഴിയുന്ന കുട്ടികളാണ് ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നല്ല
നാളുകള് നിശ്ചയിക്കുന്നത്.
യാഥാസ്ഥിതിക മനോഭാവം പിന്നടത്തമായി മാത്രമേ ചരിത്രം എന്നും രേഖപ്പെടുത്തിയിട്ടുള്ളൂ. പെണ്കുട്ടികള് പൊതു വേദികളില് നിന്നും
മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന ചിന്തകളും അത്തരത്തിലുള്ളതാണ്. പൊതു സമൂഹത്തിന് മുന്നില് ഇത്തരം നിലപാടുകള് വയ്ക്കുന്നതിന് മുമ്പ് ഏവരും ഒരാവർത്തികൂടെ ചിന്തിക്കണം ഇത് ഗുണകരമാണോയെന്ന്. ഈ നിലപാടുകള് തിരുത്തപ്പെടേണ്ടതാണ്. കാരണം ഇത് ഒരു വ്യക്തിയെ മാത്രമല്ല സമുദായത്തെ തന്നെ പരിഹാസപാത്രമാക്കും.
സാമൂഹ്യ പരിഷ്കരണം കാലോചിതമായി സംഭവിക്കുമ്പോള് അതിനൊപ്പം നീങ്ങാന് നമുക്കും സാധിക്കണം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു ചെല്ലാന് മതം പഠിപ്പിക്കുന്നില്ല. ഇസ്ലാം സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണ്
നിഷ്കർഷിച്ചിട്ടുള്ളത്. സാത്രീയെ പൂർണാർത്ഥത്തില് അവരുടെ അസ്ഥിത്വത്തെ,
സ്വത്വത്തെ ആദരിക്കാനാണ് ഇസ്ലാം പറഞ്ഞിരിക്കുന്നത്. സമാധാനത്തിന്റെ
സാഹോദര്യത്തിന്റെ മതമാണ് ഇസ്ലാം.
പുരുഷ കേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥിതി പഴങ്കഥകളാണിന്ന്. പുരുഷനൊപ്പമോ ഒരു പിടി മുന്പിലായോ അവളുമുണ്ട്. സിഎഎ നിയമങ്ങള്ക്കെതിരായ പോരാട്ടങ്ങളില് ഇതേ സ്ത്രീകളുടെ ഉറച്ച ശബ്ദവും നിശ്ചയദാർഢ്യവും ലോകം മുഴുവന് കണ്ടതാണ്. അവകാശങ്ങള്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില് നേതൃനിരയിലാണ് അവരിന്നുള്ളത്. കാലോചിതമായ മാറ്റം സമൂഹത്തിലും സമുദായത്തിലും ഉണ്ടാകണം. വിശാലാർത്ഥത്തില് സ്നേഹമായും പരിഗണനയായും സമത്വമായും തണലായും ഐക്യമായും മതം മാറണം. എന്നാലെ കുട്ടികള്ക്കും അതിനെ പൂർണാർത്ഥത്തില് ഉള്ക്കൊള്ളാന് സാധിക്കുകയുള്ളൂ.
പുരുഷാധിപത്യ മനോഭാവത്തോടെ മതത്തെ നിർവ്വചിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്ക്ക്
കാരണം. ഇത് കുട്ടികളെ മതത്തിന്റെ നന്മകളില് നിന്നകറ്റുകയേ ഉള്ളൂ…
സത്താർ കുന്നിൽ.