കുവൈത്തിൽ മോളിനകത്ത് വഴക്കിട്ടതിന് നിരവധിപേർ പിടിയിൽ

0
33

കുവൈത്ത് സിറ്റി: കുവൈത്തിൽ മോളിനകത്ത് വഴക്കുണ്ടാക്കിയതിന് നിരവധി പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആളുകളെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി. പിടിയിലായവരിൽ ഏറെ പേരും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.