നിയന്ത്രണങ്ങൾക്കിടയിലും ഈദ് അവധി ദിവസങ്ങളിൽ കുവൈത്തിലെ കടൽത്തീരങ്ങളിൽ വൻ ജനത്തിരക്ക്

0
53

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കുവൈത്ത് കടൽ തീരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.  പൗരന്മാരും പ്രവാസികളും  ഉൾപ്പെടെ അവധിിി ദിനങ്ങൾ ആഘോഷിക്കുന്നതിനായി നിരവധി പേരാണ്് കടൽതീരത്ത് എത്തിയത്.

നിയന്ത്രണങ്ങൾ കാരണം ഏറെനാൾ പുറത്തിറങ്ങാതെ ഇരുന്നതിനു ശേഷം ഇപ്പോൾ കുടുംബവുമായും സുഹൃത്തുക്കളുമായും പുറത്തിറങ്ങാൻ ആയതിൻ്റെ സന്തോഷത്തിലാണ് പ്രവാസികളും പൗരന്മാരും . പ്രതീക്ഷിച്ചതിലും വലിയ തോതിലാണ് ജനങ്ങൾ ബീച്ചിലേക്ക് എത്തിയത് . അപകടസാധ്യതകൾ പരിഗണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ എല്ലാ ബീച്ചുകളിലും നിയോഗിച്ചിരുന്നു. അമ്യൂസ്മെൻറ് പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടത് മൂലമാണ് ബീച്ചിൽ ഇത്രയും ജനത്തിരക്ക് അനുഭവപ്പെട്ടത് എന്നാണ് ജനങ്ങളുടെ പക്ഷം.