ലെയ്സ് ചിപ്സ് ഉണ്ടാക്കാനുപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ പെപ്സി കമ്പനി ഫയൽ ചെയ്ത കേസ് പിൻവലിച്ചു.

എഫ്. സി 5 എന്ന ഉരുളക്കിഴങ്ങ് ഉല്പാദനത്തിന് കമ്പനി പേറ്റന്റ് എടുത്തിരുന്നു. ഇതുല്പാദിപ്പിച്ച നാല് കർഷകർക്കെതിരെയായിരുന്നു കേസ്. കർഷകർ മൂലം ഉണ്ടായ 1. O5 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.

ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിഷേധം ശക്തമായ അവസരത്തിലാണ് കമ്പനി കേസിൽ നിന്നും പിൻവലിയുന്നത്.