KIA യിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം ഇന്ന് മുതൽ 5000

0
36

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിൽ പ്രതിദിനം എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണം ഇന്നു മുതൽ 5000 ആകും. രാജ്യത്തെ കൊറോണ സുപ്രീം കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് രാജ്യത്ത് എത്തുന്ന പ്രകൃതി യാത്രക്കാരുടെ എണ്ണം ആയിരത്തിൽ നിന്ന് 5000 ആയി ഉയർത്തിയത്.  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ്  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾ ക്കും ഇതുസംബന്ധിച്ച് നേരത്തെ സർക്കുലർ നൽകിയിരുന്നു.

നിലവിൽ പ്രവർത്തിക്കുന്ന ട്രാവൽ സ്റ്റേഷനുകളിൽ മാത്രമാണ് യാത്രക്കാരുടെ വർദ്ധനവ്. അതേസമയം വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.  അതേസമയം, ബോസ്നിയ,  തുർക്കിയിലെ ബോഡ്രം അസർബൈജാന് എന്നിവിടങ്ങളിലേക്കും യാത്രാനുമതി നൽകിയിട്ടുണ്ട്.

പുതിയ ഉത്തരവനുസരിച്ച് നിലവിൽ വരുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര  വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക്  വേനൽക്കാല വാണിജ്യ സർവീസുകൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.