ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞവരുടെ റെസിഡൻസി പുതുക്കി നൽകും

0
8

കുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞവർക്ക് റെസിഡൻസി പുതുക്കേണ്ട എന്ന തീരുമാനമാണ് പബ്ലിക് അതോറിറ്റി ഫോൺ മാൻപവർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഹൈസ്കൂൾ ഡിപ്ലോമയോ യൂണിവേഴ്സിറ്റി ബിരുദമോ യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് ഇതിൽ ഇളവു നൽകും എന്ന ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൽ- സെയസ്സ പത്രം റിപ്പോർട്ട് ചെയ്തു.

ഇപ്പറഞ്ഞ യോഗ്യതയുള്ള 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് താമസാനുമതി പുതുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു . 65 വയസ്സിനു മുകളിലുള്ളവർ തങ്ങൾ പ്രത്യേക വിഷയങ്ങളിൽ ബിരുദധാരികളാണെന്ന് തെളിയിക്കേണ്ടതാണ്. മെഡിക്കൽ പ്രൊഫഷണലുകൾ, കൺസൾട്ടൻറുകൾ തുടങ്ങി രാജ്യത്തിന് ആവശ്യമായ പ്രത്യേക സ്പെഷ്യലൈസേഷനൽ യോഗ്യത ഉള്ളവർ ആയിരിക്കണം.

അതേസമയം 70 വയസ്സ് കഴിഞ്ഞതും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതും ആയവരുടെ ഡെസി പുതുക്കി നൽകില്ല. പാമിൻറെ പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിൽ ഇതിനുള്ള സംവിധാനം ഇല്ല