ഇന്ധന വില സർവകാല റെക്കോർഡിൽ, പെട്രോൾ വില 90 നടുത്ത്

0
26

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഇന്ധന വില 90 രൂപയ്ക്ക് സമീപം വന്ന് സർവ്വകാല റെക്കോർഡിൽ എത്തി

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 88.12 രൂപയായി. ഡീസലിന് 83.91രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 88.29രൂപയും ഡീസലിന് 82.59രൂപയുമാണ് വില.

പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയിലധികമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്.