ഫൈസര്‍ വാക്‌സിന്റെ 25ാമത്‌ ബാച്ച്‌ ഇന്ന്‌ കുവൈത്തിലെത്തും

0
15

കുവൈത്ത്‌ സിറ്റി: ഫൈസര്‍ വാക്‌സിന്റെ ഇരുപത്തി അഞ്ചാമത്‌ ബാച്ച്‌ ഇന്ന്‌ കുവൈത്തിലെത്തും. ഒരു ലക്ഷം ഡോസ്‌ വാക്‌സിനാണ്‌ ഇന്ന്‌ രാജ്യത്തെത്തുകയെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും എല്ലാ ആഴ്‌ചയിലും കുവൈത്തിലേക്ക്‌ വാക്‌സിനെത്തിക്കുന്നുണ്ട്‌. രാജ്യത്ത്‌ 12-15 വയസ്സ്‌ വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വൈകാതെ തന്നെ ആരംഭിക്കും.