കുവൈത്ത് സിറ്റി: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആളുകൾക്ക് നിരോധിത മരുന്നുകൾ വിൽപ്പന നടത്തിയ ഫാർമസിസ്റ്റ് കുവൈത്തിൽ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ക്രിമിനൽ സുരക്ഷാ വിഭാഗം ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഏകദേശം 300,000 ഗുളികകൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.