ഉന്ന‌തവിദ്യാഭ്യാസരംഗത്ത് പുതുവിപ്ലവത്തിന് തുടക്കം കുറിക്കാൻ ഫേസ് മർകസ് ഇന്‍റര്‍നാഷണൽ സ്കൂൾ

ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതുമാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാൻ ഫേസ് മർകസ് ഇന്‍റര്‍നാഷണൽ സ്കൂൾ. അത്യാധുനിക പഠന-ഗവേഷണരീതികൾക്കൊപ്പം മതധാര്‍മിക മൂല്യങ്ങൾക്കും പ്രാമുഖ്യം നൽകുന്നു എന്നാതാണ് സ്ഥാപനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുത്തൻ വിപ്ലവത്തിന് തന്നെ തുടക്കമിട്ട അൻസാറുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും പുതിയ സംരഭമായി ഫേസ് മർകസ് സ്കൂൾ കൊണ്ടോട്ടിയിൽ ഒരുങ്ങിക്കഴിഞ്ഞു.

സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇക്കഴിഞ്ഞ ഡിസംബറിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.എൽ.ജോഷി നിർവഹിച്ചു. നാട്ടിലും വിദേശത്തുമുള്ള മലയാളി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിന് പുതിയൊരു പേരായി ഫേസ് മർകസ് ഇന്റർനാഷണൽ സ്കൂൾ മാറുമെന്ന് ഉറപ്പ്. പരീക്ഷകളിലൂടെ കഴിവുറ്റ വിദ്യാര്‍ഥികളെ കണ്ടെത്തിയാകും പ്ലസ് വൺ-പ്ലസ് ടു പ്രവേശനം. സയൻസ്, കൊമേഴസ്,ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ കോഴ്സുകൾ നൽകുന്നതിനൊപ്പം ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് മത്സര പരീക്ഷകൾക്കുള്ള പരിശീലനവും നല്‍കും. ഇതിന് പുറമെ ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിൽ ഉന്നത പഠനം തെരഞ്ഞെടുക്കാനും അവരെ പ്രാപ്തരാക്കും.

കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഓരോ വിദ്യാർഥിക്കും പ്രത്യേകമായി മെന്റേഴ്സിനെ നിശ്ചയിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു വലിയ പ്രത്യേകത. കുട്ടികളുടെ പഠനത്തിലും സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനത്തിലും അവരിൽ സാമൂഹിക പ്രതിബദ്ധത വളർത്താനും സ്കൂൾ പ്രത്യേകം ശ്രദ്ധ പുലർത്തുമെന്നാണ് പ്രിൻസിപ്പൽ‌ ഡോ. ഹാരിസ് പരേങ്ങൽ പറയുന്നത്. തുടക്കത്തിൽ മൂന്ന് സ്ട്രീമിലേക്കും 50 വീതം വിദ്യാർത്ഥികൾക്കു പ്രവേശനം നൽകാനാണ് ഉദ്ദേശ്യം. അടുത്ത ഘട്ടത്തിൽ വിഷൻ 2026 പ്രോജക്ടുമായി സഹകരിച്ച് കേരളത്തിന്ന് പുറത്തുള്ള വിദ്യാർത്ഥികളെയും സ്വീകരിക്കാൻ പദ്ധതിയുണ്ട്.. ഗൾഫ് വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

സ്കൂളിന്റെ പ്രത്യേകതകൾ

അന്തർദേശീയ നിലവാരമുള്ള ക്ലാസ് മുറികൾ
മികച്ച ഹോസ്റ്റൽ സംവിധാനം
വിദേശത്തുള്ള മാതാപിതാക്കളുമായി വീഡിയോ കാൾ നടത്താൻ സൗകര്യം
വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് വിസ പുതുക്കാൻ സൗകര്യപ്രദമായി ലീവ്