രണ്ടാം പിണറായി മന്ത്രിസഭയിൽ കെ എൻ ബാലഗോപാൽ ധനകാര്യ മന്ത്രി , വീണാ ജോർജിന് ആരോഗ്യ വകുപ്പ്

0
38

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി.  പി.രാജീവിന്​ വ്യവസായ വകുപ്പും , പ്രതീക്ഷിച്ച പോലെ കെ.എൻ ബാലഗോപാലിന്​ ധനകാര്യവും ലഭിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.

കെ രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രി, എക്സൈസ് വിഎന്‍ വാസവന്‍, പി.എ.മുഹമ്മദ് റിയാസ് – യുവജനകാര്യം, സ്പോർട്സ്, അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം വകുപ്പുകളും ലഭിക്കും. എംവി ഗോവിന്ദന്‍ തദ്ദേശ സ്വയം ഭരണം, വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് ടൂറിസം, വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ്, ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം, സജി ചെറിയാൻ ഫിഷറീസ്​, സാംസ്​കാരികം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍

 

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ വൈദ്യുതി വകുപ്പ് കെ. കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യും. ജലവിഭവം -റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ – ന്യൂനപക്ഷകാര്യം, വഖഫ് , ആന്റണി രാജു – ഗതാഗതം,