ഹുസ്റ്റൺ: ഹൂസ്റ്റണിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മക്ഡൊണൽ ഡഗ്ലസ് എംഡി -87 ബ്രൂക്ക്ഷയറിലെ ഹൂസ്റ്റൺ എക്സിക്യൂട്ടീവ് എയർപോർട്ടിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇവർക്ക് നിസാര പരിക്കുകളാണ്.
അപകടത്തിന്‍റെ കാരണം പരിശോധിച്ച് വരികയാണെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സംഭവം നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുമെന്നും എഫ്എഎ അറിയിച്ചു.