ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി 1,000 വനിതാ ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു

0
14

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യ നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി ആയിരം വനിത ശുചീകരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കരാറിൽ ഒപ്പിടുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആണിത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് സെക്ടർ, മന്ത്രാലയത്തിന്റെ ആവശ്യാർത്ഥം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയിലേക്കും നേപ്പാളിലേക്കും പോകുന്ന വിദേശ കോൺട്രാക്ടിംഗ് കമ്മിറ്റികൾക്ക് അംഗീകാരം നൽകാൻ സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. സിഎസ്‌സിയുടെ അംഗീകാരം ലഭിച്ച ശേഷം രണ്ട് കമ്മിറ്റികൾ അടുത്ത ഡിസംബറിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കും നേപ്പാളിലേക്കും പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.