ബ്ലഡ് പ്ലാസ്മാ ചികിത്സ കൊറൊണ ബാധിതരിൽ ഏറെ ഗുണം ചെയ്യുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊറോണ ബാധിതരിൽ ബ്ലഡ് പ്ലാസ്മാ ചികിത്സ ഏറെ ഗുണം ചെയ്തതായി പ്ലാസ്മ ചികിത്സാ സമിതി തലവൻ ഡോ. സുന്ദസ് അൽ-ശരീദ പറഞ്ഞു. ഇതിലൂടെ 50 ശതമാനത്തിലധികം രോഗികളെ അണുബാധയിൽ നിന്നും അതിവേഗം വിമുക്തരാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞതായും അവർ പറഞ്ഞു.രോഗികളുടെ മരണനിരക്ക് 27 ശതമാനം കുറയ്ക്കുവാൻ സാധിച്ചുവെന്നും , അപകടസാധ്യതയുള്ള 30 ശതമാനത്തോളം പേരിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിൻറെ ലക്ഷണങ്ങൾ ഉള്ളതായും അദ്ദേഹം അവകാശപ്പെട്ടു.
മിതമായതും കഠിനവുമായ 368 കെറോണാ ബാധിതരുടെ സാമ്പിളുകളിൽ ആണ് ആദ്യ ഗവേഷണ പരീക്ഷണം നടത്തിയത്. അതിൽ 135 പേരെ പ്ലാസ്മ ചികിത്സയ്ക്ക് വിധേയമാക്കി.
ചികിത്സയ്ക്ക് വിധേയരാകാത്ത മിതമായ രോഗബാധിതരുടെ മരണനിരക്ക് 29.7 ശതമാനവും കഠിനമായ കേസുകളിൽ ഇത് 57.1 ശതമാനവുമാണ്. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവരുടെ കേസുകൾ പരിശോധിക്കുകയാണെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള കേസുകളിലെ മരണനിരക്ക് 30 ശതമാനവും, മിതമായ കേസുകളുടെ മരണ നിരക്ക് 11.4 ശതമാനവും ആണ്. പ്ലാസ്മ തെറാപ്പി ഉപയോഗിച്ച് മരണനിരക്ക് കുറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അൽ ശരീദ പറഞ്ഞു.