കശ്മീരിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

0
30

ശ്രീനഗർ: കശ്മീരിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായിട്ടല്ല സൈനിക കുടുംബത്തിലെ ഒരംഗമായിട്ടാണ് താൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 130 കോടി ജനങ്ങളുടെ ആശംസയും പ്രാര്‍ഥനയുമായാണ് താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും മോദി പറഞ്ഞു.

ശ്രീനഗറിലെത്തിയ അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലേക്ക് തിരിച്ചു. യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. നിയന്ത്രണരേഖയിലെ സൈനിക പോസ്റ്റുകളും അദ്ദേഹം ഇന്ന് സന്ദർശിക്കും.