കർഷക സമരം, പ്രതിപക്ഷത്തെ കടന്നാക്രമിച്ചു പ്രധാനമന്ത്രി

0
15

ഡൽഹി: കാർഷിക ബില്ലിനെതിരായ കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്ര​തി​പ​ക്ഷം ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചും ഭീഷണിപ്പെടുത്തുകയുമാണ് സമരത്തിന് ഇറക്കിയതെന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ കാ​ർ​ഷി​ക നി​യ​മം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും സ്വാ​മി​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണെന്നും പ്രധാനമന്ത്രി പറഞ്ഞു. നി​യ​മ​പ​രി​ഷ്ക​ര​ണം പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ എ​തി​ർ​ക്കു​ന്ന​ത്. നി​യ​മ​ത്തി​ലെ ഏ​ത് വ്യ​വ​സ്ഥ​യി​ലാ​ണ് എ​തി​ർ​പ്പെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യു​ന്നി​ല്ല.നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​ട്ട് ആ​റ് മാ​സ​മാ​യി. പെ​ട്ട​ന്നു​ള്ള സ​മ​ര​ത്തി​ന് കാ​ര​ണം രാ​ഷ്ട്രി​യം മാ​ത്ര​മാ​ണ്. ക​ർ​ഷ​ക ക്ഷേ​മ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് തനിക്ക് ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നെന്നും. അതു കൊണ്ടാണ് അവർ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നതെന്നും മോദി ആരോപിച്ചു.
പു​തി​യ കാ​ർ​ഷി​ക നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​ഒഴിവാക്കാനാകും. എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​റ​പ്പാ​ക്കി. 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​രേ​ണ്ട മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അവകാശപ്പെട്ടു.