കുവൈത്ത് പ്രധാനമന്ത്രി കുവൈത്ത് നാഷണൽ ഗാർഡ് സന്ദർശിച്ചു

0
26

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയുടെയും പ്രതിരോധ മേഖലയുടെയും ഒരു സുപ്രധാന ഭാഗമാണ് കുവൈറ്റ് നാഷണൽ ഗാർഡ് (കെ‌എൻ‌ജി) എന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു.കെ‌എൻ‌ജി ജനറൽ കമാൻഡിലേക്കുള്ള സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎൻ‌ജിയുടെ പുതിയ ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാ യെ പ്രധാനമന്ത്രി അനുമോദിച്ചു.

കൊറോണ വൈറസ് വ്യാപകം രാജ്യത്ത് തീർത്ത
വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിൽ
കെ എൻ ജി വഹിച്ച പങ്ക് ചെറുതല്ല, ഫീൽഡ് ഹോസ്പിറ്റലുകളും ക്വാറൻ്റെയിൻ സൗകര്യങ്ങളും നിർമ്മിച്ചതിലുള്ള അവരുടെ പരിശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടും എന്നും ഒന്നും ഷെയ്ഖ് സബാ അഖാലിദ് അഭിപ്രായപ്പെട്ടു. നിലവിൽ ഈ പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആഭ്യന്തര, പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങൾക്ക് കെ‌എൻ‌ജിയുടെ പിന്തുണ വളരെ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഷെയ്ഖ് സബ അൽ ഖലീദിനെ ഷെയ്ഖ് അഹ്മദ് അൽ-നവാഫ്, കെ‌എൻ‌ജി അണ്ടർസെക്രട്ടറി ലഫ്റ്റ് ജനറൽ ഹാഷെം അൽ-റെഫെയ് എന്നിവർ ചേർന്നാണ്സ്വീകരിച്ചത്.