കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ പെണ്‍കുട്ടിയെ പൂട്ടിയിട്ടതില്‍ കളമശേരി മെഡിക്കല്‍ കോളജിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കളമശേരി മെഡിക്കല്‍ കോളജിലെ മൂന്ന് വനിതാ ഡോക്ടര്‍മാര്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി മൂന്ന് ദിവസം മുമ്പ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ആദ്യം കളമശേരി സ്റ്റേഷിലെത്തിയെങ്കിലും മൊഴിയെടുത്തില്ല. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലാണ് മൊഴി രേഖപ്പെടുത്തി.