കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോൻസനെതിരെയുള്ള തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇയാൾ.