കൊലപാതകങ്ങൾക്ക് ആഹ്വാനം നൽകിയ പ്രവാസി കുവൈത്തിൽ പിടിയിൽ

0
24

കുവൈത്ത് സിറ്റി: രാജ്യത്ത് വിഭാഗീയതയ്ക്കും കൊലപാതകങ്ങൾക്കും ആഹ്വാനം നൽകിയ പ്രവാസിയെ ആഭ്യന്തരമന്ത്രാലയം പിടികൂടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രസ്തുത കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഇയാൾ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെക്കുകയായിരുന്നു.വീഡിയോ ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ സുരക്ഷാ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി നീതിന്യായ മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി.