ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടിപി കിറ്റ് ധരിച്ച ഒരു യുവാവ് പോലീസിനു മുന്നിൽ മുട്ടുകുത്തി നിന്ന് കരയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ആഗ്രയിലെ ഉപാധ്യായ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളിൽ യുവാവ് മുട്ടിൽ നിന്ന് പോലീസിനോട് യാചിക്കുകയാണ് . ഇക്കഴിഞ്ഞ ഏപ്രില് 28 നാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ലവാനിയയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്ത് വിട്ടത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാകുകയായിരുന്നു.
भईया मेरी मां चली जाएगी… A man cried and begged policemen not to take away the oxygen cylinder he arranged for his mother in critical condition.
The cylinder was reportedly confiscated from private hospital in Agra to supply it for a VIP. (1/2) pic.twitter.com/OHjR5Xvhcj
— Deepak-Lavania (@dklavaniaTOI) April 28, 2021
വീഡിയോയിലെ കാണുന്ന യുവാവ് അൻമോൽ ഗോയൽ എന്ന് 22 കാരനാണ്,
തന്‍റെ അമ്മയ്ക്കായി താന്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ചുകൊണ്ടുവന്ന ഓക്സിജന്‍ സിലിണ്ടര്‍ എടുത്ത് കൊണ്ടുപോകല്ലേയെന്ന് പൊലീസിനോട് യാചിച്ചത് യാചിക്കുകയാണ് യുവാവ്. അതിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അൻമോലിൻ്റെ അമ്മ ഉഷ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഏപ്രില്‍ 27 നായിരുന്നു സംഭവം, ഓക്സിജന്‍ സിലിണ്ടറിന് മാത്രമേ അമ്മയെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്ന് ഡോക്ടര്‍ പറഞ്ഞതാണ്. എന്നിട്ടും ആ സിലിണ്ടര്‍ ഞങ്ങളുടെ അടുത്ത് നിന്നും പൊലീസ് എടുത്ത് കൊണ്ടുപോയി എന്ന് അൻമോൽ പറയുന്നു.
പോലീസിൻറെ കിരാത നടപടിക്കെതിരെ അപ്പീൽ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഏതോ വിഐപിയുടെ ആവശ്യത്തിന് വേണ്ടിയാണ് പൊലീസ് സിലിണ്ടര്‍ എടുത്തുകൊണ്ടുപോയതെന്ന വീഡിയോ ട്വീറ്റ് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവര്‍ത്തകൻ്റെ വെളിപ്പെടുത്തലാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. സാധാരണക്കാരൻ്റെ ജീവന് ഒരു വിലയും ഇല്ല എന്ന് അവർ ഇതോടെ തെളിയിച്ചു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന വിശദീകരണമാണ് ആഗ്ര പൊലീസ് നല്‍കുന്നത്. അത് കാലിയായ ഓക്സിജന്‍ സിലിണ്ടര്‍ ആയിരുന്നുവെന്നും റീഫില്ലിംഗിനായി കൊണ്ടുപോകുകയായിരുന്നുവെന്നും ആഗ്ര സിറ്റി . സിലിണ്ടര്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് ആ യുവാവ് ഞങ്ങളോട് കരഞ്ഞത് എന്നാണ് പോലീസിൻറെ വാദം.
എന്നാല്‍ പോലീസ് വാദം തെറ്റാണെന്ന് മരിച്ച സ്ത്രീയുടെ ഇളയമകൻ 17കാരനായ അന്‍ഷ് ആരോപിച്ചു. അസുഖബാധിതയായ അമ്മയ്ക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട് തൻറെ ചേട്ടൻ സംഘടിപ്പിച്ചുകൊണ്ട് വന്നതായിരുന്നു ആ സിലിണ്ടർ എന്ന് അന്‍ഷ് പറഞ്ഞു