കുവൈത്ത് സിറ്റി: ചില പ്രവാസികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാക്കിയതായി സംശയിക്കുന്നു എന്നാ ആരോപണവുമായി കുവൈത്ത് പാർലമെൻറ് അംഗം. മുബാറക് അൽ ഹജ്‌റഫ് ആണ് ഈ ആവശ്യം ഉന്നയിച്ചത്.
വിഷയത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദിനോട് അടിയന്തരമായി ഇടപെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടുജോലിക്കായി ഇന്ത്യയിൽ നിന്ന് നിരവധി തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. തൊഴിൽ ലൈസൻസ് പുതുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഈ തൊഴിലാളികളുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതെന്ന് എംപി പറഞ്ഞതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കുവൈത്ത് എംബസി ഇന വ്യാജ സർട്ടിഫിക്കറ്റുകളിൽ സീൽ ചെയ്തതായും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്
ഇന്ത്യയിലുള്ള കുവൈത്ത് എംബസിയുടെ സീൽ നഷ്ടപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും എംപി ചോദിച്ചിട്ടുണ്ട് . മറ്റ് രാജ്യങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വിദേശകാര്യ മന്ത്രാലയം അന്വേഷിക്കണമെന്നും പാർലമെന്റ് അംഗം അഭ്യർത്ഥിച്ചു.