കൗമാരക്കാരനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് തിരയുന്നു

0
25

കുവൈത്ത് സിറ്റി: കൗമാരക്കാരനെ ആക്രമിച്ചതിന് അജ്ഞാതരായ രണ്ട് യുവാക്കളെ പോലീസ് തിരയുന്നുവെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.സുലൈബിയയിലാണ് സംഭവം. അക്രമികൾക്കെതിരെ ഇരയുടെ അമ്മ സുലൈബിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാതൊരു കാരണവുമില്ലാതെ പ്രതികൾ കൗമാരക്കാരനെ ആക്രമിക്കുകയായിരുന്നു. അയൽവാസി ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത് എന്നും പരാതിയിൽ പറയുന്നു. പ്രതികൾ കൗമാരക്കാരനെ പിന്തുടർന്ന് ഇന്ന് അയൽവാസിയുടെ വീടുവരെ എത്തിയെന്നും എന്നാൽ വീട്ടുടമസ്ഥൻ അവനെ അവർക്ക് കൈമാറാൻ വിസമ്മതിച്ചു. തുടർന്ന് ക്ഷുഭിതരായ യുവാക്കൾ അയൽവാസിയുടെ കാറിനെ തകർക്കുകയും വീടിന് നേരെ കല്ലെറിഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.