കുവൈത്ത് ഡൗൻ ടൗണിലെ വഴിവക്കിൽ കാറിലെ ഓഡിയോ സിസ്റ്റം ഉപയോഗിച്ച് പാട്ട് വെക്കുകയും ബഹളം കൂട്ടുകയും ചെയ്ത യുവതീയുവാക്കളെ പൊലീസെത്തി നീക്കം ചെയ്തു. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് നടപടി.
ഇതര മനുഷ്യർക്ക് അഹിതകരമാവുന്ന ഇത്തരം കോലാഹലങ്ങളിൽ പങ്ക് കൊള്ളില്ലെന്ന് എഴുതി വാങ്ങിയ ശേഷം പിടികൂടിയവരെ വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ ഒത്ത് കൂടി മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടികൾ തുടർന്നും ഉണ്ടാവുമെന്ന് നിയമപാലകർ അറിയിച്ചു.