ഐശ്വര്യ കേരള യാത്ര സ്വീകരണം: ചട്ടങ്ങൾ ലംഘിച്ച പൊലീസുകാർക്ക് സസ്‌പെൻഷൻ

0
21

കൊച്ചി: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നൽകിയ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. ജാഥയെ സ്വീകരിക്കാൻ സർവീസ് ചട്ടങ്ങൾ ലംഘിച്ചെത്തിയതിനാണ് ഇവർക്കെതിരെ നടപടി .
എഎസ്ഐമാരായ ഷിബു ചെറിയാൻ (കൺട്രോൾ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സ്‌), എം വി ബിജു (കല്ലൂർക്കാട്‌ പൊലീസ്‌ സ്‌റ്റേഷൻ) എന്നിവരും സിപിഒമാരായ സിൽജൻ (ഡോഗ്‌ സ്‌ക്വാഡ്‌ കളമശേരി), ദിലീപ്‌ സദാനന്ദൻ (തൃപ്പൂണിത്തുറ ക്യാമ്പ്‌) എന്നിവർക്കെതിരെയാണ് നടപടി. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ എറണാകുളത്ത് എത്തിയപ്പോൾ പോലീസ് സംഘം അദ്ദേഹത്തെ സന്ദർശിക്കുകയും പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ഇതിൻറെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നേരത്തെ പോലീസ് അസോസിയേഷൻ ഭാരവാഹികളായിരുന്നവരാണ് നടപടി നേരിട്ട പോലീസുകാർ.

സർക്കാർ ജീവനക്കാർ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നാണ്‌ സർവീസ്‌ ചട്ടം. പൊലീസുകാർക്ക്‌ കൂടുതൽ കർശനമായ വ്യവസ്ഥയുണ്ട്‌. സ്വീകരണത്തെപ്പറ്റി സിറ്റി പൊലീസ്‌ കമ്മീഷണർ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഇന്റലിജൻസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.