കുവൈത്തിൽ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ , പോലീസ് അന്വേഷണം ആരംഭിച്ചു

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ സൽവയിൽ സ്ത്രീയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സ് പ്രായമുള്ള യുവതിയാണ് മരണപ്പെട്ടത്. സൽവയിലെ അപ്പാർട്ട്മെൻ്റിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻ സ് റൂമിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും മരുന്നുകൾ കഴിച്ചിരുന്നതായും കുടുംബാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.